മുക്കം: ത്രിശ്ശൂരിൽ വച്ച് നടക്കുന്ന അറുപത്തിനാലാമത് സ്കൂൾ കലോത്സവത്തിലേക്ക് കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് ഹയർ സെക്കണ്ടറി വിഭാഗത്തിൽ മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് പങ്കെടുക്കുന്ന ചവിട്ടുനാടക ടീമിന് മുക്കം ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന ചടങ്ങിൽ യാത്രയയപ്പ് നൽകി.
പരിപാടിയുടെ ഉദ്ഘാടനം പിടിഎ പ്രസിഡൻ്റ് കെ പി സുരേഷ് നിർവ്വഹിച്ചു.പ്രിൻസിപ്പൽ സി പി ജംഷീന ചടങ്ങിന് അധ്യക്ഷത വഹിച്ചു.
അഡ്മിനിസട്രേറ്റർ കെ.വി വിജയൻ, പി ടി എ വൈസ് പ്രസിഡൻ്റ് ജയപ്രകാശ്, ടീം ലീഡർ ലിയാൻഡ പോൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കോഡിനേറ്റർ കെ സുധിന സ്വാഗതം പറഞ്ഞ ചടങ്ങിന് സ്റ്റാഫ് സെക്രട്ടറി വി ഷീന നന്ദി പറഞ്ഞു.
കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് വച്ച് നടന്ന അറുപത്തിമൂന്നാം സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ചവിട്ടുനാടകത്തിൽ എ ഗ്രേഡോടെ ഉന്നത വിജയം കരസ്ഥമാക്കിയ മുക്കം ഹയർ സെക്കണ്ടറി സ്കൂൾ തന്നെയാണ് ഈ വർഷവും കോഴിക്കോട് ജില്ലയ്ക്ക് വേണ്ടി ഹയർ സെക്കണ്ടറി വിഭാഗത്തിൽ ചവിട്ടുനാടകത്തിൽ മത്സരിക്കാനിറങ്ങുന്നത്.
