Flash News

👆🏻 For Advertise Hear :+918137856944

ചെറുവാടി സ്റ്റേഡിയം നവീകരണം; ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ യോഗം


ചെറുവാടി:
തിരുവമ്പാടി എംഎൽഎ ലിന്റോ ജോസഫിന്റെ ഒരു കോടി രൂപ ചിലവിൽ ആരംഭിച്ച ചെറുവാടി ഖിലാഫത് സ്റ്റേഡിയം നവീകരണ പ്രവൃത്തി സ്ഥലവുമായി ബന്ധപെട്ട വിശയത്തിൽ  അനിശ്ചിതത്വത്തിൽ തുടരവേ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ജനകീയ യോഗം ശനിയാഴ്ച ചെറുവാടി സ്ക്കൂളിൽ വച്ച് നടക്കുമെന്ന് ബന്ധപെട്ടവർ അറിയിച്ചു.

സ്റ്റേഡിയത്തിന്റെ സമീപ സ്ഥലവുമായി ബന്ധപെട്ട്  വിവിധ കോണുകളിൽ നിന്നും പ്രശ്ന പരിഹാരത്തിന് ശ്രമം നടന്നിരുന്നെങ്കിലും വിജയം കാണാത്ത സാഹചര്യത്തിലാണ് കാര്യങ്ങൾ ചർച്ച ചെയ്യാനും പുതിയ സ്ഥലം ഏറ്റെടുക്കൽ ഉൾപെടെ ചർച്ച ചെയ്ത് പരിഹാരം കാണുന്നതിനായി ജനകീയ യോഗം വിളിച്ചത്.

നാടിന്റെ അടയാളമായ സ്റ്റേഡിയ നവീകരണ പ്രശ്നങ്ങൾ  പരിഹരിച്ച് എത്രയും പെട്ടെന്ന് പ്രവൃത്തി പൂർത്തകരിക്കാൻ സാധിക്കുമെന്നാണ് നാട്ടുകാരുംകായിക പ്രേമികളും പ്രതീക്ഷിക്കുന്നത്.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944