Flash News

👆🏻 For Advertise Hear :+918137856944

മുക്കം നഗരസഭയിൽ അഡ്വ.കെപി ചാന്ദ്നി ചെയർപേഴ്സൺ, സി. എ. പ്രദീപ്‌ കുമാർ വൈസ് ചെയർപേഴ്സണ്‍

മുക്കം നഗരസഭ ചെയർപേഴ്സണ്‍ ആയി എല്‍.ഡി.എഫിലെ അഡ്വ. കെ. പി ചാന്ദ്നി (സി.പി.എം) തിരഞ്ഞെടുക്കപ്പെട്ടു.


ഇത്തവണ കയ്യിട്ട പൊയില്‍ (16) വാർഡില്‍ നിന്ന് വിജയിച്ച ഇവർ കഴിഞ്ഞ 5 വർഷം നഗരസഭ വൈസ് ചെയർപേഴ്സണ്‍ ആയിരുന്നു. 34 -ല്‍ 18 വോട്ടു നേടിയാണ് ഇവർ ചെയർപേഴ്സണ്‍ ആയത്. യു.ഡി.എഫിനു വേണ്ടി മത്സരിച്ച വി.എം റഹ്മത്തിന് (മുസ്‌ലിം ലീഗ്) 11 വോട്ടാണ് ലഭിച്ചത്. സ്വതന്ത്രയായ ജസീല അസീസിന് (വെല്‍ഫെയർ ) 4 വോട്ടു ലഭിച്ചു.

വൈസ് ചെയർപേഴ്സണ്‍ ആയി തിരഞ്ഞെടുക്കപ്പെട്ടത് എല്‍.ഡി.എഫിലെ സി. എ. പ്രദീപ്‌ കുമാർ (സി.പി.എം) ആണ്. ഇദ്ദേഹത്തിന് 18 വോട്ടും എതിരായി മത്സരിച്ച യു.ഡി.എഫിലെ വി. ഗിരിജയ്ക്ക് (കോണ്‍ഗ്രസ്) 11 വോട്ടും ലഭിച്ചു. സ്വതന്ത്രൻ മുഹമ്മദ്‌ നസീമിന് (വെല്‍ഫെയർ പാർട്ടി) 4 വോട്ടു ലഭിച്ചു. മുക്കം നഗരസഭയില്‍ എല്‍.ഡി.എഫിന് രണ്ടു സ്വതന്ത്രരടക്കം 18 അംഗങ്ങളും യു.ഡി.എഫിന് ഒരു സ്വതന്ത്ര അടക്കം 11 അംഗങ്ങളും ബി.ജെ.പിക്ക് ഒരംഗവും വെല്‍ഫെയർ പാർട്ടിക്ക് നാല് സ്വതന്ത്ര അംഗങ്ങളുമാണുള്ളത്.

Post a Comment

Previous Post Next Post

👆🏻 For advertisment here: +91 8137856944